സ്പൂഫിന്റെ ആദ്യ ഭാഗം. രണ്ടാം ഭാഗം ഉടൻ വരുന്നു.
Photo: SCENE I :

ഐ.പി.എൽ ചെയർമാൻ സുനിൽ ഗാവസ്കറുടെ ഓഫിസിലേയ്ക്ക് സച്ചിൻ കയറിവരുന്നു.

സച്ചിൻ: ഐ.പി.എൽ ഒരുക്കങ്ങളൊക്കെ എവിടെവരെയായി?

സുനിൽ:ഒന്നിനും ഒരു മുടക്കവും വരുത്തിയിട്ടില്ല

സച്: ഞാൻ തന്ന ചാർട്ടിലെ പരിശീലനക്രിയകളൊക്കെ?

സുനി: അതും നടക്കുന്നുണ്ട്...

സച്: ഹൊ....ഭാഗ്യായി..... മ്മടെ യുവരാജ് സിങ്ങിന്റെ കാര്യം ഞാൻ വിശദായിട്ട് ഒന്ന് നോക്കുകയുണ്ടായി.. സിങ്ങിനിപ്പൊ ദശാസന്ധിയാ...ലേശം മനപ്രയാസോക്കെ ഉണ്ടാകും. പക്ഷേ ടീമിന്റെ കാര്യം നോക്കിയപ്പൊ ലേശം ഒന്ന് അന്ധാളിച്ചു. ഇവിടെ പോലീസ് അറസ്റ്റ് വരെ ഉണ്ടാവാം...അദ്ഭുതം അവിടെയല്ല.അത് സംഭവിച്ച് കഴിഞ്ഞിരിക്കണൂ..അല്ല.സണ്ണി പരിഭ്രമിക്കണ്ട.ചെലപ്പൊ ദൈവാധീനം കൊണ്ട് ഒക്കെ തേഞ്ഞുമാഞ്ഞുപോകാനും മതി.

(അങ്ങോട്ട് വന്ന കോഹ്ലിയെ കണ്ട്) എവിടെയോ കണ്ട് മറന്നപോലെയുണ്ടല്ലോ..എവിടെയാന്ന് അങ്ങട് പിടികിട്ടണില്ല.

കോഹ്ലി: പാജി മറന്നു....നമ്മൾ അന്ന് വേൾഡ് കപ്പ് ടീമിൽ....

സച്ചിൻ: "കോഹ്ലി........അമ്പട കേമാ കോഹ്ലിക്കുട്ടാ.....നിയെന്നെ പൊട്ടിക്കും ട്ടോ...ഹൈ എന്താ കഥ. നിന്നെ ഞാൻ മറക്കേ?ഇവിടെവെച്ച് കാണൂന്ന് സ്വപ്നേപി നിരീച്ചില്ല.ആശ്ചര്യോന്ന് പറഞ്ഞാ മതി.. ഇവൻ ടീമിലുള്ളപ്പൊ ഇൻഡ്യൻ ടീം തോറ്റൂന്നും പറഞ്ഞ് എന്നെ വന്ന് കാണണമായിരുന്നോ? ആളെ വേണ്ടത്ര പരിചയമില്ലാന്ന് തോന്നണു...ലോകപ്രസിദ്ധനാ... .അറിയുമോ 2013 ഓസീസ് ടൂറിൽ ലോകപ്രസിദ്ധമായ മൂന്ന് ഇന്നിങ്ങ്സുകളിൽ രണ്ടെണ്ണം ഇവന്റെയാ..ഈ നിക്കുന്ന രാവണന്റെ.

കോഹ്ലി: പാജീ...എനിക്ക് പാജിയോട് സ്വകാര്യായിട്ട് അല്പം സംസാരിക്കാനുണ്ട്..

സച്ചിൻ: ആയിക്കോട്ടെ...എല്ലാം അറീഞ്ഞിട്ടുതന്നെ കാര്യം.

SCENE 2 :

സച്ചിൻ : കോഴക്കളിയുടെ പല അവസ്ഥാന്തരങ്ങളും കേട്ടിട്ടുണ്ട്. പക്ഷേ ഇത്ര ഭയാനകമായ വേർഷൻ...ഇതാദ്യമാ. അപ്പൊ ഇയാളിപ്പഴും ഈ ടീമിന്റെ ക്യാപ്റ്റനായിട്ട് കഴിയുന്നു...

കോഹ്ലി : അതെ.

സച്ചിൻ : കോഹ്ലീ....താനെന്താ ഉദ്ദേശിക്കുന്നെ? ഇത്ര അടുത്ത കൂട്ടുകാരനായ സ്ഥിതിക്ക് തനിക്ക് അയാളോട് പറഞ്ഞൂടേ രാജിവെച്ച് ഇറങ്ങിപ്പോകാൻ? ടീമെങ്കിലും രക്ഷപ്പെടട്ടെ...

കോഹ്ലി : ഇല്ല.എനിക്കിനിയും മണിക്കൂറുകൾ ബാക്കിയുണ്ട്......

സച്ചിൻ: അനുഭവജ്ഞാനം കൊണ്ടും പിന്നെ തന്നോടുള്ള വാൽസല്യം കൊണ്ടും പറയുകയാണ്.ഇറ്റ് ഈസ് ഇൻ ക്യൂറബിൾ......

കോഹ്ലി : "ക്രിക്കറ്റ്‌ പിച്ചിനെ പാജിയോളം അടുത്തറിയുന്നവരിലാണു ഞാൻ എന്റെ ഗുരുക്കന്മാരെ കാണുന്നത്‌. പക്ഷേ എനിക്ക്‌ അവരെയൊക്കെ നിഷേധിച്ചേ പറ്റൂ. .ഞാൻ പഠിച്ചതൊക്കെ മറന്നേ പറ്റൂ. മറ്റൊരു ക്രിക്കറ്റ്‌ പ്ലേയറും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ ഞാൻ അലഞ്ഞെന്നുവരും . ഒരു ഭ്രാന്തനെപ്പോലെ. ,ധോണിക്കുവേണ്ടി. . . . നമ്മുടെ ഇൻഡ്യൻ ടീമിനു വേണ്ടി.. ഐ ആം ഗോയിംഗ്‌ റ്റു ബ്രേക്ക്‌ ഓൾ ദ കൺ*വെൻഷണൽ കോൺസെപ്റ്റ്സ്‌ ഓഫ്‌ ക്രിക്കറ്റുകളി. "

സച്ചിൻ : " കൊള്ളാം മോനേ. . .ഞാൻ നിന്നെ നിരുത്സാഹപ്പെടുത്തുന്നില്ല. എനിക്ക്‌ പരിപൂർണ്ണ വിശ്വാസമായി . ബട്ട്‌ . . . എങ്ങനെ? "

കോഹ്ലി : "ധോണിയെ തിരിച്ചുകൊണ്ടുവരാൻ പല മാർഗ്ഗങ്ങളുണ്ട്‌. . പക്ഷേ അതൊക്കെ ചെന്നെത്തുന്നത്‌ ഒരിടത്തുതന്നെയാണു. തിഹാർ ജയിലിൽ. . അതിനു ഞാൻ വേണമെന്നില്ല.

ബാല്യത്തിൽ കോഴക്കഥകൾ കേട്ട് , കളിക്കാരെ കണ്ട് വളർന്നതാണ് ധോണി. അവിടെ വീണുപോയ കടും ചായങ്ങൾ ഒപ്പിയെടുക്കാൻ എനിക്ക് പാജിയുടെ സഹായം വേണം...

സച്ചിൻ : " നീ ധൈര്യമായി മുന്നോട്ട്‌ പൊയ്ക്കൊള്ളൂ. . ഞാൻ കൂടെയുണ്ടാവും ."

കോഹ്ലി : " താനൊരു കോഴ ടീമിലാണെന്ന് ധോണി അറിയണം. . സ്വന്തം ടീം മേറ്റിന്റെ വായിൽ നിന്നുതന്നെ ഞാനിപ്പൊ അത്‌ അറിയിക്കാൻ പോവുകയാണു.

എനിക്കറിയാം . . സച്ചിൻ പാജി ഞെട്ടി. അത്‌ അറിയുന്ന നിമിഷം ധോണി അതിജിവിച്ചെന്നു വരില്ല. മരണം വരെ സംഭവിക്കാം. . .പക്ഷേ ആ നിമിഷം ധോണി തരണം ചെയ്താൽ പ്രതീക്ഷയുടെ ഒരു നേർത്ത വഴി എനിക്ക്‌ തുറന്നു കിട്ടും. . . .

TO BE CONTINUED
SCENE I :

2ND PART>>>  Kohli finds the secret

0 comments Blogger 0 Facebook

Post a Comment

Movie Gallery © 2016. All Rights Reserved. Powered by Blogger
Top