

നടി ഉര്‍വ്വശി പുനര്‍വിവാഹിതയായി. ചെന്നൈയില്‍ ബില്‍ഡിംഗ് കമ്പനി നടത്തുന്ന ശിവനാണ് വരന്‍.
ഇരുവരുടെയും രജിസ്റ്റര്‍ വിവാഹം കഴിഞ്ഞതായി ഉര്‍വ്വശി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആരെയും അറിയിച്ചിരുന്നില്ല. ഉര്‍വ്വശിയുടെ മരിച്ചു പോയ സഹോദരന്‍ കമലിന്റെ സുഹൃത്താണ് ശിവന്‍. ഇരുവീട്ടുകാരുടെയും ആശിര്‍വാദത്തോടെയാണ് വിവാഹം നടന്നതെന്ന് ഉര്‍വ്വശി പറഞ്ഞു. വിവാഹശേഷം ഇരുവരും ചെന്നൈയിലാണ് താമസം.
2008-ല്‍ നടന്‍ മനോജ് കെ.ജയനില്‍ നിന്നും വിവാഹമോചനം നേടിയ ഉര്‍വ്വശിക്ക് ഒരു മകളുണ്ട്. ഇരുവരുടെയും വിവാഹമോചനവും മകളുടെ പേരിലുള്ള അവകാശത്തര്‍ക്കവും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. മനോജിന്റെ ഒപ്പമാണ് മകള്‍ കുഞ്ഞാറ്റ ഇപ്പോള്‍ താമസിക്കുന്നത്.
0 comments Blogger 0 Facebook
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.