Photo: സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ലാലും ഫഹദ് ഫാസിലും പങ്കിട്ടു. അയാള്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളിലെ അഭിനയ മികവാണ് ലാലിനെ പുരസ്കാരത്തിനര്‍ഹനാക്കിയത്. ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ഫഹദിന് അവാര്‍ഡ്. സുദേവന്‍ സംവിധാനം ചെയ്ത ക്രൈംനമ്പര്‍ 89 ആണ് മികച്ച ചിത്രം. സുരാജ് വെഞ്ഞാറമൂടാണ് മികച്ച ഹാസ്യതാരം (ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്). മികച്ച നടിക്കുള്ള പുരസ്കാരം ആന്‍ അഗസ്റ്റിന്‍ സ്വന്തമാക്കി (ആര്‍ട്ടിസ്റ്റ്). ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍ (ആര്‍ട്ടിസ്റ്റ്). മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ലെനക്കാണ് (കന്യക ടാക്കീസ്). ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മികച്ച ജനപ്രീതിയുള്ള ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.

സനൂപ് സന്തോഷാണ് മികച്ച ബാലതാരം. നടന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ച വൈക്കം വിജയലക്ഷ്മിയാണ് മികച്ച ഗായിക (ഗാനം - ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ..........) ഫിലിപ്പ് ആന്‍ഡ് മങ്കി പെന്‍ മികച്ച കുട്ടികള്‍ക്കുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഔസേപ്പച്ചനാണ് മികച്ച സംഗീത സംവിധായകന്‍. മൃദുല വാര്യര്‍ മികച്ച ഗായികക്കുള്ള പ്രത്യേക പുരസ്കാരത്തിന് അര്‍ഹയായി ( കളിമണ്ണ്). ഫിലിപ് ആന്‍ഡ് മങ്കിപെനിനും പ്രത്യേക പരാമര്‍ശം ലഭിച്ചു.

മറ്റ് പുരസ്കാരങ്ങള്‍ഛ പശ്ചാത്തല സംഗീതം - ബിജിബാല്‍, മികച്ച രണ്ടാമത്തെ ചിത്രം - നോര്‍ത്ത് 24 കാതം. മികച്ച നവാഗത സംവിധായകന്‍ - കെ ആര്‍ മനോജ് ( കന്യക ടാക്കീസ്), മികച്ച ഛായാഗ്രഹന്‍ - സുജിത് വാസുദേവ്, മികച്ച ഗായകന്‍ - കാര്‍ത്തിക്. മികച്ച തിരക്കഥ - ബോബി സഞ്ജയ് ( മുംബൈ പൊലീസ്), മികച്ച ഗാനനരചന - പ്രഭാവര്‍മ്മ, ഡോ മധു വാസുദേവന്‍, എഡിറ്റിങ് - കെ രാജഗോപാല്‍,

Malayala cinema reviews


Best Actor                                : Fahad Faazil (North 24 kaatham, Artist)
Best Actress                            : Ann Augustine (Artist)
Best Director                          : Shyama Prasad (Artist)
Best Film                                  : Crime No 89
Best second Film                  : North 24 Kaatham
Best Comedian                      : Suraj Venjaramoodu
Best Story                                : Boby-Sanjay(Mumbai Police)
Popular Film                          : Drishyam
Best Male Singer                   : Karthik(Orissa)
Best Female Singer              :Vaikom Vijayalakshmi (Nadan)
Best Music                                :Ouseppachan (Nadan)
Best Lyrics                              :Prabha Varma,Madhu Vasudev (Nadan)
Best Supporting Actor       : Ashok Kumar 
Best Supporting Actress   :Lena ( Left Right Left, Kanyaka Talkies)
Best Cinematographer       : Sujith Vasudev (Ayaal, Memories) 
Best Story Writer                  : Aneesh Anwar (Zachariyayude Garbhinikal)
Best Child Artist                   : Sanoop Santhosh (Philips And The Monkey Pen), 

                                                       Baby Anitha (5 Sundarikal)
Best Dubbing artist             : Sheeja Ravi (Ayaal), 
                                                    Abootty (Vasanthathinte Kanal Vazhikalil)
Best Background music    : Bijibal(Balyakalasakhi)
Best Editing                           : K. Rajagopal (Oru Indian Pranaya kadha)
Best Art Direction               :M. Bawa  (Amen)
Best Choreography             :Kumar shanthi

0 comments Blogger 0 Facebook

Post a Comment

 
Movie Gallery © 2016. All Rights Reserved. Powered by Blogger
Top